10:03pm 10 November 2026
NEWS

ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കർശന നിലപാടിൽ ​ഗവർണർ

14/08/2025  06:15 AM IST
nila
 ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന കർശന നിലപാടിൽ ​ഗവർണർ

സംസ്ഥാനത്തെ ക്യാമ്പസുകളിൽ ഇന്ന് വിഭജന ഭീതി ദിനം ആചരിക്കണമെന്ന് ​ഗവർണർ രാജേന്ദ്ര അർലേക്കർ. ​ഗവർണറുടെ കർശന നിലപാടിന്റെ പേരിൽ സംസ്ഥാന സർക്കാർ - ​ഗവർണർ പോര് വീണ്ടും രൂക്ഷമാകുകയാണ്. വിഭജന ഭീതി ദിനാചരണത്തിന്റെ ഭാ​ഗമായി ക്യാമ്പസുകളിൽ വിവിധ  പരിപാടികൾ സംഘടിപ്പിക്കണണെന്ന മുൻ നിർദ്ദേശം ഓർമ്മിപ്പിച്ചുള്ള പുതിയ കത്തിൽ വിസിമാരോട് ആക്ഷൻ ടേക്കൺ റിപ്പോർട്ട് കൂടി ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വിഭജന ഭീതി ദിനം ആചരിക്കരുതെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. എന്ത് ചടങ്ങ് നടത്തിയാലും തടയുമെന്ന് വ്യക്തമാക്കി എസ്എഫ്ഐയും കെഎസ്‍യുവും രം​ഗത്തെത്തിയിട്ടുണ്ട്. അതേസമയം, വിഷയത്തിൽ ​ഗവർണർ - സർക്കർ തർക്കം തുടരുമ്പോൾ സർവ്വകലാശാലകളിലും കോളേജുകളിലും ആകെ ആശയക്കുഴപ്പമാണ്. 

ഗവർണറുമായി അടുപ്പമുള്ള കെടിയു, കേരള, കണ്ണൂർ, വിസിമാർ നിർദ്ദേശം താഴെത്തട്ടിലേക്ക് കൈമാറിയിട്ടുണ്ട്. കെടിയുവിൽ നാടകം, സെമിനാറുകൾ അടക്കം സംഘടിപ്പിക്കണമെന്നാണ് പ്രിൻസിപ്പൽമാരോട് ആവശ്യപ്പെട്ടത്. കേരളയിൽ എസ്എഫ്ഐ ഗവർണറുടെയും വിസിയുടെയും കോലം കത്തിച്ചു. കണ്ണൂരിൽ വിസി പങ്കെടുത്ത ചടങ്ങിലേക്ക് ഭരണഘടനയുടെ പകർപ്പുമായി എസ്എഫ്ഐ പ്രതിഷേധിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img